1470-490

കുടുംബശ്രീയുടെ പച്ചക്കറി വണ്ടിക്ക് തുടക്കമായി.

പൊന്നാനി: മലപ്പുറ० കുടു०ബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിലെ കുടു०ബശ്രീ പച്ചക്കറി വണ്ടിയുടെ ജില്ലാതല ഉദ്ഘാടന० പൊന്നാനി നഗരസഭാ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു. സി.ഡി.എസ് ഒന്നിന്ന് കീഴിലാണ് പദ്ധതിക്ക് തുടക്ക० കുറിച്ചത്.
കോവിഡ് -19 മഹാമാരിയിൽ നിലച്ചുപോയ വിപണിയിൽ കർഷർക്ക് ഒരു ആശ്വാസ० എന്ന നിലയിലാണ് പരിപാടി.
മെമ്പർ സെക്രട്ടറി കെസ്സി പച്ചക്കറികൾ കമ്മൃൂണിറ്റി കിച്ചനിലേക്ക് ആദൃ വിൽപ്പന നടത്തി. സി.ഡി.എസ്സ് ചെയർപേൾസൺ ഷാലി പ്രദീപ്. സി. ഒ രഞ്ജിനി. സി.ഡി.എസ്സ് അക്കൗണ്ടൻ്റ് സനോജ്, ബ്ലോക്ക് സി.എൽ.സി മജില എന്നിവർ പങ്കടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269