1470-490

കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു.

ആളൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു.   20  രൂപയ്ക്ക് ഉച്ചയൂണ് നൽകി, നിർധനർക്ക് ആശ്വാസമേകുന്നതാണ് പദ്ധതി.
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. ജനകീയ ഹോട്ടലിലേക്കു കല്ലേറ്റുംകരയിലെ എം. ജി. നാരായണൻ എന്നയാൾ ജനകീയ ഹോട്ടലിലേയ്ക്ക്  സംഭാവന നൽകി. വൈസ് പ്രസിഡന്റ്‌ എ.ആർ.ഡേവിസ് ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ  സി.ജെ. നിക്സൻ,ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ  അംബിക ശിവദാസൻ, സി ഡി എസ്  ചെയർപേഴ്സൺ രതി സുരേഷ്, വൈസ് ചെയർപേഴ്സൺ  ലീന ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

Comments are closed.

x

COVID-19

India
Confirmed: 34,189,774Deaths: 454,712