1470-490

കൃഷ്ണൻകുട്ടിയുടെ സത്യസന്ധതക്ക് പൊലിസിന്റെ അനുമോദനം

ബാലുശേരി: വീണുകിട്ടിയ സ്വർണ ചെയിൻ പൊലിസ് സ്റ്റേഷനിൽ ഏൽപ്പിച്ച് സത്യസന്ധത കാട്ടിയ കൃഷ്ണൻകുട്ടിക്ക് ബാലുശേരി പൊലിസിന്റെ അനുമോദനം: മണ്ണാംപൊയിൽ തിരു വോട്ടു കണ്ടികൃഷ്ണൻകുട്ടിയാന്ന് കോ വിഡ് കാലത്തെ താരം. കഴിഞ്ഞ ദിവസമാണ് സ്വർണ ചെയിൻ വീണു കിട്ടിയത്. ഉടനെ ബാലുശേരി സ്റ്റേഷനിൽ എത്തുകയും സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജിഷ് മുഖേന ഉടമയായ തുരുത്യാട് ശ്രേയസിലെ ശ്രീധരനെ ഏൽപ്പിക്കുകയും ചെയ്തു. കൃഷ്ണൻകുട്ടിയുടെ സത്യസന്ധതയെ നാട്ടുകാരും അനുമോദിച്ചു. ഫോട്ടോ .കളഞ്ഞുകിട്ടിയ സ്വർണ ചെയിൻ കൃഷ്ണൻകുട്ടി ബാലുശേരി സ്റ്റേഷനിൽ വെച്ച് ശ്രീധരനെ ഏൽപ്പിക്കുന്നു.

Comments are closed.