1470-490

സ്വർണ്ണാഭരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

സ്വന്തമായുള്ള സ്വർണ്ണാഭരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വയോധിക. ചേലൂർ ഏറത്ത് ശാന്തയാണ് തന്റെ സ്വർണ്ണ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചതോടെ സംസ്ഥാനം സാമ്പാത്തിക പ്രതിസന്ധിയിലാണ്. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളിൽ നിന്ന് സഹായങ്ങൾ  അഭ്യർത്ഥിച്ചത്. വലിയ രീതിയിലുള്ള പ്രതികരണമാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായാഭ്യർത്ഥ്യനക്ക് ലഭിച്ചത്. പിഞ്ചുകുട്ടികൾ മുതൽ വയോധികർ വരെ തങ്ങളാലാകുന്ന തുകകൾ നിർലോഭമായാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ആഭരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടിയുടെ വാർത്ത പത്രത്തിൽ കണ്ടതോടെ ശാന്ത തന്റെ മോതിരം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. തുടർന്ന് മുരളി പെരുനെല്ലി എം.എൽ.എ. ശാന്തയുടെ വീട്ടിലെത്തി മോതിരം ഏറ്റുവാങ്ങി. നാടിന് വേണ്ടി കഴിയാവുന്ന സഹായമെന്ന നിലയിലാണ് മോതിരം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്ന് ശാന്ത പറഞ്ഞു. എളവള്ളി പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എം. പരമേശ്വരൻ, സി.പി.ഐ. എം.നേതാക്കളായ പി.വി. അശോകൻ, ഇ കെ രാജൻ തുടങ്ങിയവരും എം.എൽ എ ക്കൊപ്പമുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124