1470-490

ജസ്ന കേരളത്തിന് പുറത്തുണ്ട്


രണ്ട്‌ വർഷംമുമ്പ്‌ കാണാതായ കോളേജ് വിദ്യാർഥിനി ജെസ്‌ന(20) കേരളത്തിന്‌ പുറത്തുള്ളതായി ക്രൈംബ്രാഞ്ചിന്‌ വിവരം ലഭിച്ചു. ലോക്ക്‌ഡൗൺ കഴിഞ്ഞാലുടൻ കേരളത്തിലെത്തിക്കും. ഇതിനായി പത്തനംതിട്ട ജില്ലാ പൊലീസ്‌ മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിൽ ബുധനാഴ്‌ച പുതിയ സംഘം രൂപീകരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ്‌ ജസ്‌നയെക്കുറിച്ച്‌ വിവരം ലഭിച്ചത്‌.

വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകൾ ജെസ്‌ന മരിയ ജെയിംസിനെ 2018 മാർച്ച് 22-നാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ വിദ്യാർഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്നുപറഞ്ഞ്‌ പോയതായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651