1470-490

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് 1007 പേർ മരിച്ചു.

പോസിറ്റീവ് കേസുകളുടെ എണ്ണം 31332 ആയി. 7696 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിലും ഗുജറാത്തിലും അടക്കം ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 3774 ആയി ഉയർന്നു. ഡൽഹിയിൽ 12 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 47 ആയി. രാജസ്ഥാനിൽ ഇതുവരെ 52 പേർ മരിച്ചു. ഉത്തർപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. കേരളത്തിൽ ഇതുവരെ 485 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

അതേസമയം, രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനുള്ള പദ്ധതിക്കായുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു. മെയ് അവസാനത്തോടെ ദിനംപ്രതി ഒരു ലക്ഷം കൊവിഡ് പരിശോധനകൾ നടത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ദ്രുത പരിശോധന കിറ്റുകൾ അടക്കം തദ്ദേശീയമായി നിർമിക്കാനുള്ള നടപടിക്ക് തുടക്കമിട്ടു. ഐസിഎംആറിന്റെ അംഗീകാരം കൂടി ലഭിച്ചാലുടൻ നിർമാണം തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

Comments are closed.