1470-490

കർഷകരുടെ ആശങ്കയകറ്റന്നു: ഹോർട്ടികോർപ് പച്ചക്കറി സംഭരിച്ചു


തൃശൂർ: ജീവനി സഞ്ജീവനി പദ്ധതിയിലൂടെ കർഷകർക്ക് പച്ചക്കറി വിപണനത്തിനായി ആരംഭിച്ച പദ്ധതിയിൽ സംഭരണം വഴിമുട്ടിയെങ്കിലും ഒടുവിൽ ഹോർട്ടികോർപ് പച്ചക്കറി സംഭരിച്ചതോടെ കർഷകരുടെ ആശങ്കയകന്നു. ബുധനാഴ്ച (ഏപ്രിൽ 29) ഉച്ചയോടെ വി.എഫ്.പി.സി.കെയുടെ പൊട്ടൻകോട്, എളനാട്, കളപ്പാറ കേന്ദ്രങ്ങളിലാണ് പച്ചക്കറി വിറ്റഴിക്കാനാകാതെ കർഷകർ വലഞ്ഞത്. കോട്ടയം ജില്ല റെഡ് സോണായി പ്രഖ്യാപിച്ചതോടെ മാർക്കറ്റ് നിശ്ചലമാവുകയായിരുന്നു. ഒടുവിൽ യു.ആർ. പ്രദീപ് എം.എൽ.എ. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ഹോർട്ടികോർപ് എം.ഡി. എന്നിവരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചു. വൈകീട്ട് നാലുമണിയോടെ പച്ചക്കറി ഹോർട്ടികോർപ്പ് മുഖേന സംഭരിച്ചു. വെള്ളിയാഴ്ച മുതൽ കൃത്യമായ ഇടവേളകളിലാവും ഹോർട്ടികോർപ്പ് പച്ചക്കറി സംഭരിക്കുക.
പൊട്ടൻകോട് സംഘത്തിൽ പടവലം 600 കിലോ, കയ്പ്പക്ക 1000 കിലോ, കോവക്ക 100 കിലോ, വെള്ളരി 100 കിലോ, എളനാട് സംഘത്തിൽ കയ്പ്പക്ക 500 കിലോ, കളപ്പാറ കേന്ദ്രത്തിൽ കയ്പ്പക്ക 500 കിലോ, പടവലം 500 കിലോ, എന്നിവയാണ് ഉണ്ടായിരുന്നത്. ഗുരുവായൂർ, കുന്നംകുളം എന്നീ മാർക്കറ്റുകളിൽ കുറച്ച് പച്ചക്കറികൾ എത്തിച്ചുവെങ്കിലും മുഴുവനായി വിറ്റഴിക്കാൻ കഴിഞ്ഞിരുന്നില്ല. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാർ, കൃഷി അസി.ഡയറക്ടർ ഷീബ ജോർജ് എന്നിവർ പ്രശ്നത്തിൽ ഇടപെട്ടു.

Comments are closed.