1470-490

ആദ്യം കോവിഡിനെ യാത്രയാക്കാം

യാത്രയയപ്പിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തേഞ്ഞിപ്പലം സെന്റ് പോള്‍സിലെ പത്താംക്ലാസുകാര്‍

പത്താം ക്ലാസ് പരീക്ഷയും കഴിഞ്ഞ് കളറായി ഒരു യാത്ര അയപ്പൊക്കെ പരിപാടിയിട്ടതായിരുന്നു. അതിനിടക്കാണ് പരീക്ഷയടക്കം അലമ്പാക്കി കോവിഡ് കേറി വരുന്നത്. എന്നാപ്പിന്നെ കോവിഡിനെ യാത്രയാക്കിയിട്ട് മതി നമ്മുടെ യാത്രയയപ്പെന്ന് അവരും തീരുമാനിച്ചു. തേഞ്ഞിപ്പലം സെന്റ് പോള്‍സ് ഇ.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് പിന്നെ കോവിഡ് ചര്‍ച്ചകള്‍ക്ക് വഴിമാറി. ഒടുവില്‍ തങ്ങളുടെ യാത്രയയപ്പ് പരിപാടിക്കായി സ്വരൂപിച്ച 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്ന് 102 പേരുള്ള ഗ്രൂപ്പില്‍ ഒറ്റക്കെട്ടായി തീരുമാനിക്കുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് തുക എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ലീഡറായ ബാസില്‍ തന്നെ ഏറ്റെടുത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറാന്‍ തീരുമാനിച്ച കാര്യം ബാസിലാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അല്‍ഫോണ്‍സയെ അറിയിച്ചത്. കുട്ടികളുടെ നന്മമനസ് കണ്ട് സിസ്റ്റര്‍ക്കും സന്തോഷം. പിന്നെ കലക്ട്രേറ്റിലേക്ക് സിസ്റ്ററും ബാസിലിനൊപ്പം തുക കൈമാറാനെത്തി. എ.ഡി.എം എന്‍.എം മെഹറലിയാണ് ചെക്ക് ഏറ്റുവാങ്ങിയത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651