1470-490

സൗജന്യ മരുന്ന് വിതരണം തുടങ്ങി.

TN പ്രതാപൻ MP യുടെ അതിജീവനം പദ്ധതി, മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ സൗജന്യ മരുന്ന് വിതരണം തുടങ്ങി.

ക്യാൻസർ, ഹൃദ്യോഗം, വൃക്ക സംബന്ധമായ മാരക അസുഖങ്ങൾ മൂലം ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിക്കുന്ന ബി.പി.എൽ, എ എ വൈ , റേഷൻ കാർഡ് അംഗങ്ങളായവർക്ക് സൗജന്യമായി മരുന്ന് വിട്ടിൽ എത്തിക്കുന്ന പദ്ധതിയായ അതീജീവനം പദ്ധതി വഴിയുള്ള മരുന്ന് വിതരണം മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ തുടങ്ങി. കൊറോണയുടെ കൂടി പശ്ചാതലത്തിൽ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്കാണ് എം.പി. സന്നദ്ധ പ്രവർത്തകർ വഴി വിടുകളിൽ മരുന്ന് എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ അപേക്ഷിച്ചവർക്കാണ് മരുന്നുകൾ ലഭ്യമായത്. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 7വാർഡ് ഊരകത്ത് നടന്ന മരുന്ന് വിതരണ പരിപാടിക്ക് സന്നദ്ധ പ്രവർത്തകരായ ലിജോ പനക്കൽ, സുനിലൻ പട്ടത്ത്, ഒ.എ.ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.പദ്ധതിയുടെ ഭാഗമായി സൗജന്യ മരുന്ന് വിതരണം വരും ദിവസങ്ങളിലും തുടരും.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651