1470-490

അതിഥി തൊഴിലാളികൾക്ക് നാലാംഘട്ട ഭക്ഷ്യ വസ്തുക്കൾ നൽകി

തൃശൂർ: അതിഥി തൊഴിലാളികൾക്ക് നാലാംഘട്ട
ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു
ചാവക്കാട് നഗരസഭ അതിഥി തൊഴിലാളികൾക്കുള്ള നാലംഘട്ട ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. നഗരസഭയെ അഞ്ചു സോണുകളായി തിരിച്ചാണ് വിതരണം. ഒരു തവണ 850 പേർക്ക് എന്ന കണക്കിലാണ് ഭക്ഷണ സാധനങ്ങൾ നൽകിയത്. നാല് ഘട്ടങ്ങളിലായി നഗരസഭ ഇതുവരെ 9400 കിലോ അരിയും, 996 കിലോ സവാള, 2520 കിലോ ഉരുളക്കിഴങ്ങ്, 680 കിലോ പരിപ്പ്, കൂടാതെ എണ്ണ, ഗരം മസാല, മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവയും വിതരണം ചെയ്തു. ആദ്യ മൂന്ന് തവണയും കിറ്റുകളായിട്ടാണ് വിതരണം ചെയ്തത്. നാലാംഘട്ടത്തിൽ ഒരാൾക്ക് നിശ്ചിത അളവ് പ്രകാരം ഒരു ക്യാമ്പിൽ താമസിക്കുന്നവർക്ക് അഞ്ച് ദിവസത്തെ ഭക്ഷ്യ സാധനങ്ങളാണ് നൽകിയത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651