1470-490

ഇരുന്നുറ് കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.

അഡ്വ. കെ.പ്രവീൺ കുമാർ കിറ്റ് വിതരണം നടത്തുന്നു.

കുറ്റ്യാടി :- കൊറോണ പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്ന ചങ്ങരംകുളം വാർഡിലെ ഇരുന്നൂറ് കുടുംബങ്ങൾക്ക് ചങ്ങരംകുളംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പലചരക്ക് സാധനങ്ങളും, പച്ചക്കറികളും വിതരണം ചെയ്തു. കെ.പി.സി.സി.ജനറൽ സിക്രട്ടറി അഡ്വ.കെ.പ്രവീൺ കുമാർ ചാമക്കാലിൽ കണാരന്ന് ആദ്യകിറ്റ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.കാവിലുംപാറബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കോരങ്കോട്ട് മൊയ്തു.യു.ഡി.എഫ് കൺവീനർ ഒ പി. മനോജൻ, മണ്ഡലം പ്രസിഡണ്ട് പി പി.മൊയ്തു. പി.കെ.ഷമീർ മാസ്റ്റർ, കെ വി ശങ്കരൻ.പ്രേമരാജ് കായക്കൊടി, റാഫി കണ്ണങ്കൈ, സി.എൻ ബാലഗോപാലൻ, വി.കുമാരൻ, വി സി കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124