1470-490

കർഷകരുടെ വായ്പ എഴുതിതള്ളുക അഡ്വ: കെ. പ്രവീൺ കുമാർ

ലോക്ക് ഡൗൺ കാലത്ത് പ്രയാസമനുഭവിക്കുന്ന കർഷകരുടെ വായ്പ എഴുതിതള്ളുക അഡ്വ: കെ. പ്രവീൺ കുമാർ

കുറ്റ്യാടി: ലോക്ക് ഡൗൺ കാലത്ത് പ്രയാസമനുഭവിക്കുന്ന കർഷകർക്ക് സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കെ.പി.സി.സി.ജന:സെക്രട്ടറി അഡ്വ.കെ.പ്രവീൺ കുമാർ.കാർഷീക മേഖല ഒന്നടങ്കം തകർന്നിരിക്കുകയാണ്.കർഷകരുടെ അവസ്ഥ ദയനീയമാണ്. സർക്കാർ ഏജൻസികൾ കാർഷിക വിളകൾ ശേഖരിക്കുമെന്ന് അറിയിച്ചെങ്കിലും ഗ്രാമപ്രദേശങ്ങിൽ ഇവ കെട്ടി കിടക്കുകയാണ്. പ്രയാസമനുഭവിക്കുന്ന കർഷകർക്ക് അമ്പതിനായിരം രൂപയെങ്കിലും പലിശരഹിത വായ്പകൾ നൽകാൻ ബേങ്കുകൾക്ക് നിർദ്ദേശം നൽകണം. ഒരു ലക്ഷം രൂപ വരെയുള്ള കാർഷീക കടങ്ങൾ എഴുതിതള്ളാൻ വേണ്ട തീരുമാനങ്ങൾ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം. കാർഷീക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വൈദ്യുതി വെള്ളം എന്നിവയ്ക്ക് മൂന്ന് മാസത്തെയ്ക്ക് ചാർജ് ഇടാക്കരുതെന്നും സർക്കാർ ഉത്തരവ് ഇറക്കണമെന്ന് പ്രവീൺ കുമാർ പറഞ്ഞു.

Comments are closed.