ജഡ്ജിമാരുടെ ശമ്പളം തൊടരുത്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതിയുടെ കത്ത്. ഏപ്രിൽ മുതൽ അഞ്ചു മാസം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.
ശമ്പളം പിടിക്കുന്നതിൽനിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ തിങ്കളാഴ്ചയാണ് ധനകാര്യ സെക്രട്ടറിയ്ക്ക് കത്തയച്ചിരിക്കുന്നത്.
ജഡ്ജിമാർക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അതിനാൽ ഇവരുടെ ശമ്പളം പിടിക്കരുതെന്നുമാണ് കത്തിൽ പറയുന്നത്. അതേസമയം, ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തിൽ പരാമർശമില്ല.
Comments are closed.