1470-490

ജില്ലാ ജഡ്ജി ടി.ഇന്ദിര ഇന്ന് വിരമിക്കും

തലശ്ശേരി: ജില്ലാ ജഡ്ജി ടി.ഇന്ദിര ഇന്ന് തലശ്ശേരി കോടതിയിൽ നിന്ന് വിരമിക്കും.കുടുംബകോടതിയിലും ജില്ലാ കോടതിയിലുമായി നാലു വർഷവും രണ്ട് മാസവുമാണ് തലശ്ശേരിയിൽ സേവനമനുഷ്ടിച്ചത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയാണ്. 2011 ജനുവരി 29 മുതൽ 2013 മെയ് 15 വരെ തലശ്ശേരി കുടുംബ കോടതിയിൽ ജഡ്ജിയായിരുന്ന അവർ പിന്നീട് ഏറണാകുളത്ത് എം.എ. സി.ടി ജഡ്ജിയായി സ്ഥലം മാറിയിരുന്നു. പിന്നീട് 2018 ലാണ് വീണ്ടും തലശ്ശേരിയിലെത്തിയത്. .തലശ്ശേരിയിൽ ന്യായാധിപയായി പ്രവർത്തിച്ച നാളുകളിൽ നാടിന്റെയും നാട്ടുകാരുടെയും മനസ് കീഴടക്കിയ പൊതുപ്രവർത്തകയായും ഇവർ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് ജില്ലാ ജഡ്ജിയെ നാട്ടുകാർ അടുത്തു കണ്ടത് . കണ്ണൂരിലെ കോൾ സെന്ററിൽ നാടിന്റെ ആവശ്യങ്ങൾക്ക് കാതോർത്തും തലശ്ശേരിയിൽ അഗതികൾക്കായുള്ള സാമൂഹ്യ അടുക്കളയിൽ പാചകക്കാരിയായും ഇന്ദിരാ ജഡ്ജി നിറഞ്ഞു നിന്നിരുന്നു. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസം മുതൽ കോടതികളൂടെ പ്രവർത്തനം മരവിച്ചപ്പോൾ ഹൈക്കോടതി നിർദേശപ്രകാരം ഓൺലൈനിൽ ഹരജികൾ പരിഗണിച്ചു. ഇത്തരത്തിൽ 30 ഓളം ജാമ്യ ഹരജികൾ തീർപ്പാക്കിയാണ് ഇവർ സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. ഒറ്റപ്പാലം വൃന്ദാവൻ കോളനിയിലാണ് താമസം. ഒറ്റപ്പാലം കോടതിയിൽ ശിരസ്തദാർ ആയിരുന്ന ടി.രാമകൃഷ്ണന്റെയും പരേതയായ കെ.ടി നാരായണിക്കുട്ടിയുടെയും മകളാണ്. ഭർത്താവ് – ഡോ.രാമകൃഷ്ണൻ ആണ്. മകൻ: ടി. നിഥിൻ

Comments are closed.