1470-490

ചോമ്പാല്‍ ഹാര്‍ബര്‍ ഏപ്രില്‍ 30 മുതല്‍ പ്രവര്‍ത്തിക്കും

മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ചോമ്പാല്‍ മല്‍സ്യബന്ധന തുറമുഖം കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഏപ്രില്‍ 30 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ച് ഹാര്‍ബറില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ജയന്‍ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കലക്ടര്‍ ടി ജനില്‍ കുമാര്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ബി കെ സുധീര്‍ കിഷണ്‍, കോസ്റ്റല്‍ പോലീസ് സി ഐ. കെ ആര്‍ ബിജു, എസ് ഐ. എസ് നിഖില്‍, എം എല്‍ എയുടെ പ്രതിനിധി മോണി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍ കെ ലീല, ഹാര്‍ബര്‍ എഞ്ചിനീയറിങ് എഇ പി കെ അജിത്ത്, വില്ലേജ് ഓഫീസര്‍ ടി പി റെനീഷ് കുമാര്‍, ഹാര്‍ബര്‍ വികസന സമിതി കടല്‍കോടതി അംഗങ്ങള്‍, വിവിധ തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651