1470-490

ആലുവ മാർക്കറ്റിൽ കർശന നിയന്ത്രണം

ആലുവ മാർക്കറ്റിൽ ചരക്കിറക്കുന്നതിനും കച്ചവടം നടത്തുന്നതിനും നിയന്ത്രണങ്ങൾ. വാഴക്കുളം മാർക്കറ്റിൽ ചരക്കുമായെത്തിയ ലോറി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

രാവിലെ 6 മണിക്ക് മുമ്പായി വാഹനങ്ങൾ ചരക്കിറക്കണം. വ്യവസ്ഥ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. കച്ചവടക്കാർ തമ്മിൽ നിശ്ചിത അകലം പാലിക്കണം. സാധനങ്ങൾ വാങ്ങാനെത്തുന്നവരും സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് കച്ചവടക്കാർ ഉറപ്പ് വരുത്തണമെന്നും ഇത് നടപ്പാക്കാത്തവരെ കച്ചവടം നടത്താൻ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651