1470-490

വ്യാപക വ്യാജ മദ്യവേട്ട; 200 ലിറ്റർ വാഷ് കണ്ടെടുത്തു

കണ്ടെടുത്ത വാഷ് എക്സൈസ് സ്ക്വാഡ് നശിപ്പിക്കുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

വ്യാജ മദ്യ നിർമ്മാണത്തിന് സൂക്ഷിച്ച 200 ലിറ്റർ വാഷ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കണ്ടെടുത്തു

കൊയിലാണ്ടി: കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡിൽ 200 ലിറ്റർ വാഷ് കണ്ടെടുത്ത് കേസാക്കി.പ്രിവന്റീവ് ഓഫീസർ ബിജുമോന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കൊയിലാണ്ടി താലൂക്കിലെ ഉള്ളിയേരിക്കടുത്ത് പുത്തൻഞ്ചേരിയിൽ നിന്നും ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ സൂക്ഷിച്ച 200 ലിറ്റർവാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശത്ത് പരിശോധന നടത്തിയത്. കേസിൽ ആരേയും തൽസമയം പ്രതി ചേർക്കാൻ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന വ്യാപകമായ റെയ്ഡിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനോടകം നാലായിരത്തിലധികം ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിരുന്നു. ഈ കേസുകളുടെ തുടരന്വേഷണം റെയ്ഞ്ച് ഓഫീസുകളിലാണ് നടക്കുന്നത്.ലോക്ക് ഔട്ട് നീട്ടിയ സാഹചര്യത്തിൽ വിദേശമദ്യ ലഭ്യത ഇനിയും വൈകുമെന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ റെയ്ഡുകൾക്കാണ് എക്സൈസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതിനായി എക്സൈസ് സ്കോഡിലെ സിവിൽ എക്സൈസ് ആഫിസർമാരെ വ്യാജമദ്യ നിർമ്മാണത്തിനു കുപ്രസിദ്ധിയാർജ്ജിച്ച പ്രദേശങളിൽ നിരീക്ഷണത്തിനായിപ്രത്യേകം നിയോഗിച്ചിട്ടുണ്ട്.പരിശോധനയിൽ
സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, പ്രജിത്ത് ഫെബിൻ എൽദോ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124