1470-490

ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപയും 20 രൂപയ്ക്ക് ഉച്ചയൂണും

ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപയും
20 രൂപയ്ക്ക് ഉച്ചയൂണുമായി ഗുരുവായൂർ നഗരസഭ
കോവിഡ് 19 രോഗബാധയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ ഫണ്ടിൽ നിന്ന് 15 ലക്ഷം നൽകാൻ ഗുരുവായൂർ നഗരസഭ തീരുമാനിച്ചു. കൂടാതെ നഗരസഭയിലെ കൗൺസിലർമാരുടെ ഒരു മാസത്തെ ഓണറേറിയം കൂടി നൽകും. നഗരസഭ കോൺഫറൻസ് ഹാളിൽ ചെയർപേഴ്‌സൺ എം. രതിയുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം.
വിശപ്പ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ജനങ്ങൾക്ക് 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കാനും നഗരസഭ തീരുമാനിച്ചു. ഇതിനായി ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സ്ഥലം കണ്ടെത്തും. ഭക്ഷണ ചുമതല കുടുംബശ്രീയെ ഏൽപ്പിക്കുമെന്നും നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ പറഞ്ഞു.
കൂടാതെ ലോക്ക് ഡൗൺ സാഹചര്യത്തിൽ കടകൾ തുറക്കാനാവാത്തതിനാൽ വ്യാപാരികൾക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കെട്ടിട വാടകയിൽ ഇളവ് നൽകാനും തീരുമാനമായി. അതിനായി നഗരസഭ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ രണ്ട് മാസത്തെ വാടക പൂർണമായും ഒഴിവാക്കുന്നതായി കൗൺസിൽ അറിയിച്ചു. നഗരസഭ സെക്രട്ടറി ശ്രീകാന്ത്, വിവിധ ക്ഷേമകാര്യ വകുപ്പ് ചെയർമാൻമാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124