1470-490

യൂത്ത് കോൺഗ്രസ്സ് രണ്ടായിരത്തോളം മാസ്ക്കുകൾ വിതരണം ചെയ്യും

ഗുരുവായൂർ : പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂരിൽ രണ്ടായിരത്തോളം മാസ്ക്കുകൾ വിതരണം ചെയ്യും. എൻജിനീയറിങ് കോളേജിലെ
കെ.എസ്.യു പ്രവർത്തകരായിരുന്ന പൂർവ വിദ്യാർഥികൾ രൂപം നൽകിയ രാജീവ് ഗാന്ധി ടെക്‌നിക്കൽ ഫോറത്തിന്റെ സഹായത്തോടെയാണ് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പൊതുജനങ്ങൾക്ക് മാസ്ക്കുകൾ വിതരണം ചെയ്യുന്നത്. മാസ്‌ക്കുകളുടെ വിതരണോദ്‌ഘാടനം ടി എൻ പ്രതാപൻ എം.പി. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ .ജി. കൃഷ്ണന് നൽകി കൊണ്ട് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം നൗഫൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.കെ ഷനാജ് എന്നിവർ സന്നിഹിതരായി.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124