1470-490

വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു

പരപ്പനങ്ങാടി:വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. നഗരസഭ പതിനാറാം ഡിവിഷൻ  ഉള്ളണം അട്ടക്കുഴിങ്ങരയിലെ ചിറക്കലകത്ത് അബ്ദുറഹ്മാൻകുട്ടിയുടെ   വീട്ടിനു മുന്നിലെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. ടാങ്ക് നിറക്കാൻ മോട്ടോർ ഇട്ടതായിരുന്നു പിന്നീട് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കിണർ താഴ്ന്ന നിലയിൽ കണ്ടത്.  കിണറിന്റെ 22 റിങ്ങുകളിൽ 13 റിങ്ങുകളും  ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. ആൾമറയടക്കം ബാക്കിയുള്ള റിങ്ങുകൾ താഴത്തെ റിങ്ങുകളിൽ നിന്നും വേർപെട്ട് ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഡിവിഷൻ കൗൺസിലർ പുള്ളാടൻ ഖാദർ സ്ഥലം സന്ദർശിച്ച് വേണ്ടപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്

Comments are closed.