1470-490

തൊഴിലുറപ്പ് പദ്ധതി: വടക്കാഞ്ചേരി നഗരസഭക്ക് 75 ലക്ഷം അനുവദിച്ചു


വടക്കാഞ്ചേരി നഗരസഭയ്ക്ക് സംസ്ഥാന സർക്കാർ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 75 ലക്ഷം രൂപ അനുവദിച്ചു. കോവിഡ് പ്രതിരോധ പശ്ചാത്തലത്തിൽ സർക്കാരിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് തുക വിനിയോഗിക്കാനായി നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
എല്ലാ വീട്ടിലും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, സോക്ക്പിറ്റ്, കമ്പോസ്റ്റ് പിറ്റ്, കിണർ നീർത്തട സംരക്ഷണം, ആട്ടിൻകൂട്, കാലിത്തൊഴുത്ത്, കോഴിക്കൂട് നിർമ്മാണം തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പകൽവീട്ടിലും, നഗരസഭയിലും അയ്യങ്കാളി പദ്ധതി മേറ്റുമാരുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ എം ആർ സോമ നാരായണൻ, സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്മാരായ എം ആർ അനൂപ്, കിഷോർ, എൻ കെ പ്രമോദ് കുമാർ, ജയ പ്രീത മോഹനൻ, കൗൺസിലർ പി ആർ അരവിന്ദാക്ഷൻ, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651