അർബൻ പി എച്ച് സി; മേയിൽ പ്രവർത്തനമാരംഭിക്കും

കുന്നംകുളത്തെ പുതിയ അർബൻ പി എച്ച് സി;
മേയിൽ പ്രവർത്തനമാരംഭിക്കും
കുന്നംകുളം നഗരസഭയിലെ പോർക്കളെങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ അർബൻ പി.എച്ച്.സിയാക്കി മാറ്റാൻ ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ഇതിന്റെ പ്രവർത്തനം മെയിൽ തന്നെ ആരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ അറിയിച്ചു.
നിലവിൽ മാതൃ – ശിശു സംരക്ഷണ കേന്ദ്രം പ്രവർത്തിക്കുന്ന പോർക്കളെങ്ങാട് പി എച്ച് സി കെട്ടിടത്തിന്റെ നവീകരണത്തിന് 3.5 ലക്ഷം രൂപ അനുവദിച്ചു. അർബൻ പി എച്ച് സിയിൽ രണ്ട് ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റ് ഉൾപ്പെടെ 11 തസ്തികകളും അനുവദിച്ചു.
2000 ൽ ചൊവ്വന്നൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന പോർക്കളെങ്ങാട് നിലവിലുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം 2015 ൽ ചെമ്മന്തട്ടയിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്നാണ് പോർക്കളെങ്ങാട് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ വേണമെന്ന ആവശ്യമുയർന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്റെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും ഇടപെടലിനെ തുടർന്നാണ് പോർക്കളെങ്ങാട് വാർഡ് 26 ൽ അർബൻ പി എച്ച് സി അനുവദിച്ചത്.
Comments are closed.