1470-490

തൃശൂരിൽ നിരീക്ഷണത്തിലുളളത് 897 പേർ


ജില്ലയിൽ വീടുകളിൽ 878 പേരും ആശുപത്രികളിൽ 19 പേരും ഉൾപ്പെടെ ആകെ 897 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (ഏപ്രിൽ 28) നിരീക്ഷണത്തിന്റെ ഭാഗമായി ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച (ഏപ്രിൽ 28) 7 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1190 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 989 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 201 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 281 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ചൊവ്വാഴ്ച (ഏപ്രിൽ 28) 38 പേർക്ക് കൗൺസലിംഗ് നൽകി.
ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. ചൊവ്വാഴ്ച (ഏപ്രിൽ 28) 1855 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 2038 പേരെയും മത്സ്യചന്തയിൽ 583 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 104 പേരെയും സ്‌ക്രീൻ ചെയ്തു.
ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂർക്കഞ്ചേരിയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651