മകളെ പീഡിപ്പിച്ച പിതാവ് റിമാൻഡിൽ

ബാലുശേരി: മകളെ പീഡിപ്പിച്ച പിതാവ് റിമാൻഡിൽ ‘ വയലs സ്വദേശിയായ പിതാവിനെ ബാലുശേരി സി.ഐ. ജീവൻ ജോർജാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച വൈകിട്ടോടെ വീട്ടിൽ വാറ്റുചാരായം നിർമ്മിച്ച് സുഹൃത്തുമായി മദ്യപിച്ച ശേഷം രാത്രി മകളെ ശല്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതെ തുടർന്ന് പെൺകുട്ടിയും സഹോദരിയും കൂടി അടുത്ത വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് രാവിലെ സ്ഥലത്തെത്തിയ എസ്.ടി.പ്രമോട്ടറും വാർഡ് മെമ്പറും ചേർന്ന് ബാലുശേരി പൊലിസിൽ വിവരമറിയിക്കുകയും ചെയ്തു.പൊലിസിന്റെ സഹായത്തോടെ വീട്ടിലെത്തിയ പെൺകുട്ടിയുടെ ഭീതിയും കരച്ചിലും കണ്ട് പൊലിസ് അന്വേഷിച്ചപ്പോഴാണ് പിതാവിന്റെ പീഡനവിവരം പുറത്തറിഞ്ഞത്. പിതാവ് മുമ്പെ ഉപദ്രവിക്കുന്നതായി പെൺകുട്ടി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. കോഴിക്കോട് പോക് സൊ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments are closed.