1470-490

മഴക്കാല പൂര്‍വ ശുചീകരണ യജ്ഞവുമായി പൊന്നാനി നഗരസഭ

 കൊറോണ വ്യാപന പ്രതിരോധത്തിനോടൊപ്പം  മഴക്കാല സാംക്രമിക രോഗങ്ങളെ ചെറുക്കാനുള്ള തീവ്ര യജ്ഞത്തിലാണ് പൊന്നാനി നഗരസഭ. വാര്‍ഡുതല മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭയില്‍ 75 ശതമാനം പൂര്‍ത്തിയായി. ഏപ്രില്‍ 30 നകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യം.

മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി വാര്‍ഡ് തല ശുചിത്വ ആരോഗ്യ സമിതികളും ചേര്‍ന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം വീടുകള്‍ തോറും കയറി ബോധവത്ക്കരണം നടത്തുകയും ചെയ്തു. വാര്‍ഡ് തല ശുചിത്വ ആരോഗ്യ സമിതികള്‍ക്കായി നഗരസഭ മുന്‍കൂറായി ഫണ്ടും അനുവദിച്ചിട്ടുണ്ട്. ഒരു വാര്‍ഡിന് 15,000 രൂപ നിരക്കില്‍ 51 വാര്‍ഡുകള്‍ക്കായി 7,65,000 രൂപ അനുവദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കണ്‍വീനര്‍ എന്നിവരുടെ സംയുക്ത അക്കൗണ്ടിലേക്കാണ് തുക നല്‍കിയത്

മുന്‍വര്‍ഷങ്ങളില്‍ പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മഴക്കാല പൂര്‍വ ശുചീകരണ യജ്ഞങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ലോക് ഡൗണ്‍ സാഹചര്യത്തില്‍ വീട്ടു പരിസര ശുചീകരണത്തിലൂടെ സൂക്ഷ്മാണു ശുചീകരണത്തിനാണ് നഗരസഭ ഊന്നല്‍ നല്‍കുന്നത്. ശുചീകരണത്തിന് മുന്നോടിയായി നഗരസഭാ പരിധിയില്‍ ഡ്രൈ ഡേയും ആചരിച്ചിരുന്നു.

Comments are closed.