1470-490

ഇതര സംസ്ഥാനക്കാർക്ക് ജില്ലാ അതിർത്തിയിൽ കർശന പരിശോധ

ഇതര സംസ്ഥാനക്കാർക്ക് ജില്ലാ അതിർത്തിയിൽ
കർശന ആരോഗ്യ പരിശോധ
തൃശ്ശൂർ – മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂരിൽ ചൊവ്വാഴ്ച (ഏപ്രിൽ 28) ഇതര സംസ്ഥാനക്കാർക്ക് കർശന ആരോഗ്യ പരിശോധന. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ ലോറികളിലും മറ്റും വരുന്നവരെ തടഞ്ഞു നിർത്തി തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചാണ് തൃശൂർ ജില്ലയിലേക്ക് കടത്തിവിട്ടത്. കൂടാതെ മലപ്പുറം ജില്ലയിൽ നിന്നു വരുന്നവരേയും പരിശോധിച്ചു.ചൊവ്വാഴ്ച (ഏപ്രിൽ 28) നൂറിലധികം പേരെ പരിശോധിച്ചു. ഇവരെ ബോധവത്ക്കരിക്കുകയും ചെയ്യുന്നു.
കോട്ടോൽ സി എച്ച് സി സൂപ്രണ്ട് ഡോ. ഇ വാസുദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ലോക്ക് ഡൗൺ തീരുന്നത് വരെ മൂന്നു ഷിഫ്റ്റുകളിലായി ആരോഗ്യ പ്രവർത്തകർ അതിർത്തി കടന്നു വരുന്നവരെ പരിശോധിക്കും.
ഇതോടൊപ്പം ജില്ലാതിർത്തികളിൽ അടച്ചിട്ട ഏഴ് റോഡുകളിൽ ചൊവ്വാഴ്ചയും (ഏപ്രിൽ 28) കർശന വാഹന പരിശോധന തുടർന്നു. കഴിഞ്ഞ ദിവസം എസ് പി സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന കർശനമാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ ക്രൈംബ്രാഞ്ച് ഓഫീസ്, കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് അതിർത്തിയിൽ പരിശോധന നടത്തുന്നത്. ലോക്ക് ഡൗൺ തീരുന്നതുവരെയാണ് വാഹന പരിശോധന.

Comments are closed.