1470-490

മുസ്ലിം ലീഗ് റംസാൻ കിറ്റ് വിതരണം നടത്തി.

ദുരന്തമുഖത്ത് നന്മയുടെ പ്രകാശം പരത്തി
മുസ്ലിം ലീഗ് റംസാൻ കിറ്റ് വിതരണം നടത്തി.

തലശ്ശേരി.
പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റംസാനിൽ മഹാമാരിയായ കോവിഡ് വ്യാപനവും അതുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണുമായി വിഷമത്തിൽ കഴിയുന്ന കുടുംബങ്ങളെ സമാശ്വസിപ്പിക്കുന്നതിന് തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിററി 1000 കിറ്റുകൾ വിതരണം ചെയ്തു. മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി അഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി കെ പി മമ്മു കുന്നോത്ത് ശാഖ മുസ്ലിംലീഗ് സെക്രട്ടറി വി സി സജീറിനു കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്‌ലിംലീഗ് ഭാരവാഹികളായ അഡ്വ പി വി സൈനുദ്ദീൻ, അഡ്വ കെ എ ലത്തീഫ്, മുൻസിപ്പൽ ഭാരവാഹികളായ മുനവ്വർ അഹമ്മദ്,തഫ്‌ലിം മാണിയാട്ട്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് തസ്ലീം ചേട്ടൻകുന്ന്, സനീജ്‌ കുന്നോത്ത്, അഫ്സൽ കുന്നോത്ത് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651