1470-490

സൈക്കിളിനായി സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി

പുല്ലാഞ്ഞിമേട് നദീർ – സഫീറ ദമ്പതികളുടെ ആറു വയസ്സുള്ള കുഞ്ഞു മകൻ അഷ്ഹദ് ഗസ്സാൽ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കാരാട്ട് റസാഖ് (എം എൽ എ ) യെ ഏല്പിക്കുന്നു


നരിക്കുനി: സൈക്കിൾ വാങ്ങാൻ കരുതി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ആറുവയസ്സുകാരൻ മാതൃകയായി. കൊടുവള്ളി മണ്ഡലത്തിലെ കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് പുല്ലാഞ്ഞിമേട് നദീർ-സഫീറ ദമ്പതികളുടെ ആറു വയസുള്ള കുഞ്ഞുമകൻ അഷ്ഹദ് ഗസ്സാൽ ആണ് താരമായത്. സൈക്കിൾ വാങ്ങുവാൻ വേണ്ടി ഇതുവരെ അവൻ കാശിക്കുഞ്ചിയിൽ സമാഹരിച്ച 2810 രൂപയാണ് അവൻ നാടിനെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ കാരാട്ട് റസാഖ് (എം എൽ എ ) യെ കാത്ത് നിന്നത് ,അവൻ്റെ പിതാവ് വാഹന അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായതിന് ശേഷം ഇപ്പോൾ വീടിനോട് ചേർന്ന സ്ഥാപിച്ച പെട്ടിക്കട നടത്തിയാണ് ഉപജീവന മാർഗ്ഗം കണ്ടെത്തുന്നത് ,വീട്ടിലെ ധാരിദ്രത്തിലും സഹജീവികളെ പറ്റിയുള്ള ആ കുഞ്ഞിൻ്റെ കരുതൽ ആ നാടിൻ്റെ തന്നെ അഭിമാനമാണ് ,ആ കുഞ്ഞിൻ്റെ വല്യുമ്മ റംല ഉമ്മയും ,വിഷുവിന് മുമ്പെ സർക്കാർ നൽകിയ വാർധക്യകാല പെൻഷനിൽ നിന്ന് 2000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി, വാർഡ് മെമ്പർ എ ടി ഹരിദാസനെ കണ്ടാണ് ഈ കുടുംബം എം എൽ എ യെ കാണണമെന്ന് അറിയിച്ചത്, ഇത്രയും ബുദ്ധിമുട്ടി സഹജീവികളോട് സ്നേഹമുള്ള ഇവരെക്കെയാണ് നാടിന് മാതൃകയാവുന്നത് ,അല്ലാതെ താത്ക്കാലികമായി ആറു ദിവസത്തെ ശമ്പളം കടമെടുക്കുന്നതിൻ്റെ പേരിൽ സർക്കുലർ കത്തിക്കുകയും ,കോടതിയിൽ പോവുകയും ചെയ്ത് ശമ്പളം പറ്റുന്ന ഒരു വിഭാഗം അദ്ധ്യാപകരല്ല നാടിൻ്റെ മാതൃക ,ഗസ്സാൽ സന്തോഷത്തോടെ തന്ന സംഭാവന സ്വീകരിച്ചു കൊണ്ട് അവൻ്റെ നിഷ്ക്കളങ്കത ക്കും ,സ്നേഹത്തിനും ഒന്നും പകരമാവില്ലെന്നും ,എന്നാലും അവന് നല്ലൊരു സൈക്കിൾ വാങ്ങിക്കൊടുക്കണമെന്നും എം എൽ എ പറഞ്ഞു ,

Comments are closed.