ഡോക്ടർ മരുന്ന് കൊടുത്തില്ലെന്ന് പരാതി.

പാനൂർ: മരുന്ന് ചീട്ടുമായി ഡോകടറെ സമീപിച്ചപ്പോൾ മരുന്ന് കൊടുത്തില്ലന്ന പരാതി. പിന്നീട് സന്നദ്ധ പ്രവർത്തകരിൽ നിന്ന് കൺസൽട്ടൻസി ഫീസ് വാങ്ങി മരുന്ന് കൊടുക്കുകയും ചെയ്തു.
മരുന്ന് തീർന്ന് പോയ കടവത്തൂരിലെ ഒൻപത് വയസുള്ള വിദ്യാർഥിക്ക് വേണ്ടി സന്നദ്ധ പ്രവർത്തകർ ചീട്ടുമായി ഡോകടറെ സമീപിച്ചത്.
തലശ്ശേരിയിലെ ചർമ്മ രോഗവിദഗ്ദൻ ഡോ. താജുദ്ധീനെതിരെയാണ് പരാതി. കഴിഞ്ഞ ദിവസമാണ് തൃപ്രങ്ങോട്ടൂർ
പഞ്ചായത്ത്
കോൾ സെൻ്ററിൽ മരുന്നിന് വേണ്ടി ഫോൾവിളിച്ച് പറഞ്ഞത്. സന്നദ്ധ സേവകർ ചീട്ടുമായി തലശ്ശേരിയിലെ ഡോ. താജുദ്ധീൻ്റെ ക്ലിനിക്കിൽ പോയങ്കിലും സമയം കഴിഞ്ഞതിനാൽ മരുന്ന് ലഭിച്ചില്ല. ഇന്നലെ വീണ്ടും മരുന്നിന് ചീട്ടുമായി സമീപിക്കുകയായിരുന്നു. എന്നാൽ രോഗിയെ കാണാതെ മരുന്ന് തരാൻ കഴിയില്ലന്ന് ഡോക്ടർ പറഞ്ഞു. ലോക്ക് ഡൗൺകാരണം രോഗിയായ ചെറിയ കുട്ടിയെ എത്തിക്കാൻ എത്തിക്കാൻ കഴിയില്ലെന്ന് അറിയിച്ചു. എന്നാൽ പരിശോധന ഫീസ് തരണമെന്ന് ഡോക്ടർ പറഞ്ഞുവെന്നാണ് പരാതി. അതിന് തയ്യാറായപ്പോൾ മാത്രമാണ് മരുന്ന് ലഭിച്ചത്. സ്ഥിരമായി കഴിക്കുന്ന മരുന്നാണത്. ഈ ക്ലിനിക്കിൽ മാത്രമേ ആ മരുന്ന് ലഭിക്കുകയും ചെയ്യുകയുള്ളൂ. ലോക് ഡൗൺ സമയത്ത് രോഗിയെ കൊണ്ട് വരണമെന്നാവശ്യപ്പെടുകയും പരിശോധന ഫീസും വാങ്ങിയ സംഭവത്തിൽ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ സുരേഷ് ബാബുവാണ് കലക്ടർക്ക് പരാതി നൽകിയത്.
താജുദ്ധീൻ ഡോക്ടറുടെ മനഷ്യത്വരഹിതമായ പ്രവർത്തനത്തിൽ മുസ്ലിം ലിഗ് നേതാവ് കാട്ടൂർ മുഹമ്മദ് പ്രതിഷേധിച്ചു.
Comments are closed.