1470-490

മലപ്പുറത്ത് സാമൂഹിക അടുക്കളകളില്‍ 5,866 പേര്‍ക്ക് ഉച്ച ഭക്ഷണം

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്നലെ സാമൂഹിക അടുക്കളകളില്‍നിന്ന് 5,866 പേര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കി

ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ സാമൂഹിക അടുക്കളകള്‍ വഴി ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 28) 6,618 പേര്‍ക്ക് ഉച്ച ഭക്ഷണം നല്‍കി. ഇതില്‍ അവശ വിഭാഗങ്ങള്‍ നിത്യ രോഗികള്‍ അഗതികള്‍ എന്നിവരുള്‍പ്പടെ 5,866 പേര്‍ക്ക് സൗജന്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഭക്ഷണ പൊതികള്‍ വിതരണം ചെയ്തത്. 2,486 പേര്‍ക്ക് അത്താഴവും 522 പേര്‍ക്ക് പ്രാതലും ഇന്നലെ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഇന്നലെ ഗ്രാമ പഞ്ചായത്തുകളില്‍ 3,454 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 3,149 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 336 പേര്‍ക്ക് പ്രാതലും 1,899 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ വിതരണം ചെയ്ത 3,164 ഉച്ചഭക്ഷണ പൊതികളില്‍ 2,717 പേര്‍ക്കുള്ള ഉച്ച ഭക്ഷണം സൗജന്യമായിരുന്നു. 186 പേര്‍ക്ക് പ്രാതലും 587 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്‍കി.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269