1470-490

ഗുരുവായൂരിൽ നഗരസഭ 20 രൂപയ്ക്ക് ഊണ് വിളമ്പും.

ഗുരുവായൂർ: ഗുരുവായൂരിൽ നഗരസഭ 20 രൂപയ്ക്ക് ഊണ് വിളമ്പും. വിശപ്പുരഹിത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭ സാധാരണക്കാർക്കായി കുറഞ്ഞ നിരക്കിൽ ഊണ് വിളമ്പാൻ തയ്യാറെടുക്കുന്നത്. പടിഞ്ഞാറെ നടയിലാണ് ഇതിനായുള്ള ഹോട്ടൽ ആരംഭിക്കുക. ചൊവ്വാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഹോട്ടലിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീയെ ഏൽപ്പിക്കും.    നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് രണ്ട് മാസത്തെ വാടക ഇളവ്   നൽകുവാനും കൗൺസിൽ തീരുമാനിച്ചു. ലോക് ഡൗൺകാലയളവിൽ സ്ഥാപനങ്ങൾ തുറക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് സ്ഥാപനങ്ങൾക്ക് വാടക ഇളവുനൽകാൻ കൗൺസിൽ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ നൽകുവാനും യോഗം തീരുമാനിച്ചു. കൗൺസിൽ യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ എം.രതി അധ്യക്ഷയായി.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651