കൊടുങ്ങല്ലൂരിൽ 17.5 കിലോ പഴകിയ മത്സ്യം പിടികൂടി

കൊടുങ്ങല്ലൂർ കോതപറമ്പ് ഫിഷ് സ്റ്റാളിൽ ഫിഷറീസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 17.5 കിലോ പഴകിയ മത്സ്യം പിടികൂടി. 12 കിലോ മത്തിയും 5.5 കിലോ വങ്കട മത്സ്യവുമാണ് കണ്ടെത്തി നശിപ്പിച്ചത്. പഴകിയ മത്സ്യം വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. അഴീക്കോട് ഫിഷറീസ് സബ് ഇൻസ്‌പെക്ടർ പി എം അൻസിൽ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Comments are closed.