മഴക്കാലപൂർവ്വ ശുചീകരണം: ഫോഗിംഗ് നടത്തി

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൊടകരയിൽ ഫോഗിംഗ് നടത്തി. കൊടകര പി എച്ച് സി യിൽ നിന്നാണ് ഫോഗിംഗ് ആരംഭിച്ചത്. കൊടകര ടൗൺ പൂർണമായും ഫോഗിംഗ് നടത്തി കൊതുകുജന്യ രോഗങ്ങൾ തടയുന്നതിന് വേണ്ടിയാണ് ഫോഗിംഗ് ആരംഭിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആർ പ്രസാദൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ.എൽ. പാപ്പച്ചൻ, ഹെൽത്ത് ഇൻസ്പെക്ടർ ഹാരിസ് പറച്ചിക്കോടൻ തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.