1470-490

കാലടി ഗ്രാമ പഞ്ചായത്തിലെ 12 ,13,14, 6 വർഡുകളും അടച്ചിടും

എടപ്പാൾ: മുംബൈയിൽ നിന്നെത്തിയ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാൾ ഉൾപ്പെടുന്ന 12 വാർഡും സമീപവാർഡുകളായ 13, 14, 6 വർഡുകളും മുൻകരുതലിൻ്റെ ഭാഗമായി അടച്ചിടാൻ പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.പോലീസ്, ആരോഗ്യ വകുപ്പ് ,മറ്റ് ഇതര പഞ്ചായത്ത് ജീവനക്കാരുടെ സഹകരണത്തോടെ അടച്ചിട്ട വാർഡുകളിലും മറ്റ് വാർഡുകളിലും നിരീക്ഷണം ശക്തമാക്കി. ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അവിശ്യ സാധനങ്ങൾക്കായി പുറത്തിറങ്ങുന്നവർ മാസ്ക്ക് ധരിക്കണമെന്നും അല്ലാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് കെ.പി കവിത അറിയിച്ചു.

Comments are closed.