ഇടുക്കിയിൽ കോവിഡ് കൂടുന്നു

ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെ പുരുഷ നഴ്‌സിനും, ഒരു കൗൺസിലർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരിയാപുരം സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആൾ. മൂന്ന് പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നേരത്തെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്ന വാർഡിലെ കൗൺസിലർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ വ്യക്തിക്ക് പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ അവശ്യ സാധനങ്ങൾ എത്തിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൗൺസിലർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Comments are closed.