‘ഐ നോ എസ്.വി. ഇ.പി.’ ക്യാമ്പയിനുമായി കുടുംബശ്രീ

തൃശൂർ ജില്ലയിൽ കൊടകര ബ്ലോക്കിൽ അയൽക്കൂട്ട അംഗക്കൾക്കായി എസ്.വി.ഇ.പി. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘ഐ നോ എസ്.വി. ഇ.പി.’ ക്യാമ്പയിൻ ആരംഭിച്ചു. അയൽക്കൂട്ട അംഗങ്ങളെ കുടുംബശ്രീയുടെ എസ്.ഇ.വി.പി. (സ്റ്റാർട്ട്അപ്പ് വില്ലേജ് എൻ്റർപ്രണർഷിപ്പ് പ്രോഗ്രാം) പദ്ധതിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുക, സാമ്പത്തിക സഹായം ഉൾപ്പെടെ സംരംഭം ആരംഭിക്കാൻ അംഗങ്ങളെ സഹായിക്കുക എന്നിവയാണ് ക്യാമ്പയിൻ്റെ പ്രധാന ലക്ഷ്യം. നിലവിൽ കുടുംബശ്രീ, സംരംഭവും സംരംഭകത്വവും, എസ്.വി.ഇ.പി. എന്നിങ്ങനെ മൂന്ന് മൊട്യൂളുകളായാണ് അംഗങ്ങൾക്ക് പഠിക്കുന്നതിന് ഓൺലൈൻ വഴി എം.ഇ.സി.മാർ മുഖേന ലഭ്യമാക്കിയത്. പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയ ചോദ്യാവലിയിലൂടെയാണ് ക്യാമ്പയിൻ അവസാനിക്കുന്നത്. കൂടാതെ ക്വിസ്സിൽ കുറവ് സമയം കൊണ്ട് കൂടുതൽ മാർക്ക് നേടുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും. ക്വിസ്സിൽ മത്സരിക്കുന്നതിന് പുറമെ സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവർക്കും കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടാവുന്നതാണ്. മൂന്നും മൊഡ്യൂളുകളും ക്വിസ്സും കുടുംബശ്രീ തൃശ്ശൂർ ഡിസ്ട്രിക്റ്റ് മിഷൻ്റെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.
Comments are closed.