1470-490

സർക്കാർ സഹായം സമയ പരിധി നീട്ടി നൽകണം: ആബിദ് ഹുസൈൻ എം.എൽ.എ

സർക്കാർ സഹായം
സമയ പരിധി നീട്ടി നൽകണം – പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: ലോക്ക് ഡൗൺ കാരണം വിദേശത്തേക്ക് മടങ്ങി പോകുവാൻ കഴിയാത്തവർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായത്തിന് അപേക്ഷ സമർപ്പിക്കുവാനുള്ള സമയം നീട്ടി നൽകണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.
പ്രവാസി സഹായത്തിന് അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി ഏപ്രിൽ 30 ആണ്. എന്നാൽ ഓൺലൈനായി അപേക്ഷിക്കുവാനുള്ള സർവ്വറിൻ്റെ സങ്കേതിക തകരാറു മൂലം പലർക്കും അപേക്ഷ സമർപ്പിക്കുവാനും അനുബന്ധ വിവരങ്ങൾ അപ് ലോഡ് ചെയ്യാനും കഴിയുന്നില്ല. ആയതിനാൽ അപേക്ഷ സമർപ്പിക്കാനുള്ള സമരപരിധി നീട്ടി നൽകണമെന്നും യാത്ര ചെയ്ത പാസ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അനുവാദം നൽകണമെന്നും എം .എൽ.എ ആവശ്യപ്പെട്ടു.

Comments are closed.