1470-490

കിണർ നിർമ്മാണത്തിന് ധനസഹായം നൽകുന്നു

പുന്നയൂർക്കുളം പഞ്ചായത്ത്
കിണർ നിർമ്മാണത്തിന് ധനസഹായം നൽകുന്നു
കുടിവെള്ള ക്ഷാമം പരിഹരിക്കാനായി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ 200 കിണറുകൾ നിർമ്മിക്കാനായി ധനസഹായം നൽകുന്നു. ഏപ്രിൽ, മെയ് മാസത്തിലാണ് 200 കിണറുകൾ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. ഒരു കിണർ നിർമ്മിക്കാൻ 50000 രൂപ വരെ ധനസഹായം ലഭിക്കും. മഞ്ഞ, പിങ്ക് കാർഡ് ഉടമകളെയും മറ്റു കാർഡുകാരിൽ ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളവരെയും അർഹതയുള്ളവരായി പരിഗണിക്കും. വിധവകൾ, പട്ടികജാതി വിഭാഗക്കാർ, മത്സ്യതൊഴിലാളികൾ എന്നിവർക്ക് മുൻഗണന നൽകും. ആവശ്യക്കാർ വാർഡ് മെമ്പർമാരെ വിളിച്ചു പേര് രജിസ്റ്റർ ചെയ്യണം.

Comments are closed.