1470-490

കോവിഡ് 19 ബോധവൽക്കരണത്തിന് വീഡിയോ ഗെയിമുംതൃശൂർ: കോവിഡ് 19 ബോധവൽക്കരണത്തിന്റെ ഭാഗമായി ‘കോവിഡ് റൺ’ എന്ന വീഡിയോ ഗെയിം പുറത്തിറക്കി. ജില്ലാ കളക്ടർ എസ് ഷാനവാസന്റെ ചേംബറിൽ ഗവൺമെൻറ് ചീഫ് വിപ് അഡ്വ കെ രാജൻ വീഡിയോ ഗെയിം പ്രകാശനം ചെയ്തു. ആരോഗ്യ കേരളം, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവ ത്രിലോക് ഐ ടി സർവീസസുമായി ചേർന്നാണ് ഗെയിം രൂപകൽപന ചെയ്തത്.
കൊറോണ വൈറസനെതിരെ എതിരെ പോരാടുന്ന ലോകത്തിലെ എല്ലാ ആരോഗ്യ പ്രവർത്തകരോടും ഉള്ള ബഹുമാന സൂചകമായി ആണ് ഗെയിം പുറത്തിറക്കിയത്. ഇതൊരു 2ഡി റണ്ണിങ് ഗെയിം ആണ്. ലോക് ഡൌൺ കാലഘട്ടം വളരെ ഫലപ്രദമായി ആസ്വദിക്കാൻ ഈ വീഡിയോ ഗെയിം ഉപകരിക്കും. സ്റ്റേ ഹോം സ്റ്റേ സേഫ് എന്ന ആശംസയോടെ ആണ് ഗെയിം തുടങ്ങുന്നത്.
പനി, തലവേദന, പേശിവേദന, ചുമ, ഇവയിൽ ഏതെങ്കിലും കണ്ടാൽ വൈദ്യസഹായം തേടണമെന്ന് ഗെയിമിലൂടെ നിർദ്ദേശിക്കുന്നു. കൈകൾ ശുദ്ധിയാക്കുക, ശാരീരിക അകലം പ്രോത്സാഹിപ്പിക്കുക, ഫേസ് മാസ്‌കുകൾ ധരിക്കുക ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക, പരിസരം ശുചിയായി വെക്കുക, വീട്ടിൽ ഇരിക്കുക, ചുമക്കുകയോ, തുമ്മുകയോ ചെയ്യുമ്പോൾ വായും മൂക്കും പൊത്തുക എന്നിങ്ങനെയുള്ള സുരക്ഷ നിർദ്ദേശങ്ങളും ഗേമിനൊപ്പം നൽകുന്നു. www.gamecovidrun.com എന്ന വെബ്‌സൈറ്റിൽ നിന്നാണ് ഗെയിം ഡൗൺലോഡ് ചെയ്യേണ്ടത്.
പ്രകാശന വേളയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ ജെ റീന, സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, റൂറൽ എസ്പി വിജയകുമാരൻ കെ പി, ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ആൻഡ്രൂസ് എം എ, ഡെപ്യൂട്ടി ഡിഎംഒ ഡോ സതീഷ് ടി എൻ, മാസ് മീഡിയ ജില്ലാ കോർഡിനേറ്റർ ഹരിത ദേവി തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.