1470-490

അസാപ്പ് ഓൺലൈൻ വെബിനാർ നടത്തി


ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന പദ്ധതിയായ അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് ) തൃശൂരിൽ ‘അഭ്യസ്ഥവിദ്യരും തൊഴിൽ സാധ്യതകളും, പിന്നെ കോവിഡ് അതിജീവനവും’ എന്ന വിഷയത്തിൽ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.
തൃശൂർ കളക്ടറേറ്റിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് വെബിനാറിൽ ജില്ലയിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. കോവിഡ് അതിജീവനകാലത്തെ നൈപുണ്യ പരിശീലനവും വിദ്യാഭ്യസവും എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ്സെടുത്തു. തുടർന്ന് ഡോ. പി സരിൻ ‘അഭ്യസ്ഥവിദ്യരും തൊഴിൽ സാധ്യതകളും, പിന്നെ കോവിഡ് അതിജീവനവും’ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓൺലൈൻ നൈപുണ്യ ക്ലാസുകൾ കൊടുക്കുന്നതിനും പ്രവാസ ജീവിതം ഉപേക്ഷിച്ചു തിരിച്ചു വന്നേക്കാവുന്ന പൊതുജനങ്ങൾക്കു ഓൺലൈൻ നൈപുണ്യ ക്ലാസുകൾ നൽകാനും അസാപിനു പരിപാടിയുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269