1470-490

98.44 ശതമാനം മഞ്ഞ കാർഡുടമകൾ അതിജീവനക്കിറ്റ് കൈപ്പറ്റി


തൃശൂർ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ച അതിജീവന കിറ്റ് വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. 98.44 ശതമാനം മഞ്ഞ കാർഡുടമകൾ അതിജീവനക്കിറ്റ് കൈപ്പറ്റി. 52677 കാർഡുടമകളിൽ 51858 പേരാണ് കിറ്റ് കൈപ്പറ്റിയത്. ഏപ്രിൽ 27 ന് ആരംഭിച്ച പിങ്ക് (പിഎച്ച്എച്ച്) റേഷൻ കാർഡുകൾക്കുള്ള അതിജീവന കിറ്റ് വിതരണം 19.5 ശതമാനവും പൂർത്തിയായി. 54977 പേരാണ് സൗജന്യ കിറ്റ് കൈപ്പറ്റിയത്. പിഎംജികെഎവൈ പദ്ധതി പ്രകാരം 48631 എഎവൈ കാർഡുടമകളും 2,62,817 കാർഡുടമകളും റേഷൻ വിഹിതം കൈപ്പറ്റി. വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പൊതുവിപണിയിൽ നടത്തിയ കർശന പരിശോധനയിൽ ചാലക്കുടി താലൂക്കിലെ മൂന്ന് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. പലചരക്ക്, പച്ചക്കറി വിഭാഗങ്ങളിലായി 25 സ്ഥാപനങ്ങളിലാണ് പൊതുവിതരണ വകുപ്പിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തിയത്.

Comments are closed.