1470-490

105 ലിറ്റർ വാഷ് കണ്ടെടുത്തു

കെ.പത്മകുമാർ കൊയിലാണ്ടി

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് റെയ്ഡ് തുടരുന്നു; 105 ലിറ്റർ വാഷ് കണ്ടെടുത്തു

കൊയിലാണ്ടി : കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ 105 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കുന്ദമംഗലം പിലാശ്ശേരി ദേശത്ത് നെല്ലരിക്കൻ കണ്ടിയിൽ അനിൽ കുമാറിൻ്റെ പേരിൽ കേസ്സെടുത്തു. സർക്കിൾ ഇൻസ്പെക്ടർ പി.സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ ഷംസു എളമരത്തിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വീടിനടുത്ത് വച്ച് വാറ്റ് നടത്തുന്നതിനിടെ പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു .പ്രതി കുറച്ച് കാലമായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു.ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല . കുന്ദമംഗലം റെയിഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ കുറിച്ചു അനേഷണം നടത്തി വരുന്നു.പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ദീൻ ദയാൽ,ദിനോബ്,അജിത്ത്, ഫെബിൻ എൽദോസ് എന്നിവർ ഉണ്ടായിരുന്നു.വ്യാജമദ്യ നിർമാണം തടയുന്നതിന് സ്പെഷൽ സ്ക്വാഡ് നിരന്തര പരിശോധന ജില്ലയിൽ നടത്തി വരുന്നതിന്റെ ഭാഗമായി ഇക്കാലയളവിൽ 30 കേസുകളിൽ നിന്നായി നാലായിരത്തിലധികം ലിറ്റർ വാഷ് കണ്ടെടുത്തിട്ടുണ്ട്

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269