1470-490

സന്നദ്ധ സേവകർ നാടിന്റെ അഭിമാനം

കെ.കലാം മാസ്റ്റർ

സിദ്ധീഖാബാദ്: നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങൾ കൊണ്ട് ഒരു പ്രദേശത്തിനാകെ കൈത്താങ്ങായി മാറിയ ട്രോമകെയർ വളണ്ടിയർമാരായ പി എം.ശറഫുദ്ദീൻ, പി എം.ശിഹാബ് എന്നിവർക്ക് ‘സിദ്ധീഖാബാദ് കൂട്ടായ്മ’യുടെ ആദരം.
നാട് മുഴുവൻ ഭീതിയോടെ സ്വന്തം വീടുകളിലൊതുങ്ങിയ നേരത്തും ചുറ്റുവട്ടത്തെ ആകുലതകളിലേക്ക് ഓടിയെത്തുന്ന കാരുണ്യത്തിന്റെ മാലാഖമാരാണ് ഇത്തരം സന്നദ്ധ പ്രവർത്തകരെന്നും ഇവർ നാടിന്റെ അഭിമാനമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റർ പറഞ്ഞു.
സാമൂഹിക രംഗങ്ങളിൽ ഉദാത്ത മാതൃകകൾ കൈമുതലായുള്ള സിദ്ധീഖാബാദ് പ്രദേശത്തെ പുതുതലമുറയും ഇത്തരം നൻമകളെ കണ്ണി മുറിയാതെ കൊണ്ട് നടക്കുന്നത് അഭിനന്ദനാർഹമാണ്.
ചടങ്ങിൽ വാർഡ് മെമ്പർ
പി എം.അശ്റഫ് അധ്യക്ഷത വഹിച്ചു.
പാമങ്ങാടൻ അബ്ദുറഹ് മാൻ ഹാജി, മുസ്തഫ പാമങ്ങാടൻ, എഞ്ചിനീയർ മൊയ്തീൻ കുട്ടി, അബ്ദുസ്സലാം ചെറാഞ്ചീരി , ഉബൈദ് പഴേരി, ഇബ്രാഹിം പാമങ്ങാടൻ, പി.എം.അശ്റഫ് ഹൈദരാബാദ്, സൈനുൽ ആബിദീൻ തങ്ങൾ, റഫീഖ് പാമങ്ങാടൻ, ഡോ: അഹമ്മദ് മുഹ് യദ്ദീൻ, എ പി.അശ്റഫ്, പി.ടി.ബഷീർ, എ കെ. ലത്വീഫ് ,ഹൈദർ പഴേരി (മാനു)
എന്നിവർ ആശംസകളർപ്പിച്ചു.

‘സിദ്ധീഖാബാദ് കൂട്ടായ്മ’യുടെ അഡ്മിൻ അനസ് പി ടി സ്വാഗതവും
ടി കെ റാസിബ് നന്ദിയും പറഞ്ഞു

Comments are closed.