തിരൂർ പ്രസ്ക്ലബ് നിവേദനം നൽകി

തിരൂർ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരൂർ പ്രസ്ക്ലബ് തഹസിൽദാർ ടി മുരളിക്ക് നിവേദനം നൽകി.
കോവിഡ് 19 നെ തുടർന്നുണ്ടായ ലോക്ഡൗൺ കാരണം പ്രതിസന്ധി അനുഭവിക്കുന്ന വിഭാഗമാണ് പ്രാദേശിക അച്ചടി,ദൃശ്യ മാധ്യമ പ്രവർത്തകർ.ഈ പ്രത്യേക സാഹചര്യത്തിലും വാർത്തകൾ ശേഖരിച്ച് പൊതുജനങ്ങളിലെത്തിക്കുന്നതിൽ വലിയ പങ്കാണ് പ്രാദേശിക മാധ്യമ പ്രവർത്തകർ വഹിക്കുന്നത്.നിലവിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രസ്ക്ലബിൻെറ നേതൃത്വത്തിൽ തഹസിൽദാർക്ക് നിവേദനം നൽകിയത്.പ്രസ്ക്ലബ് സെക്രട്ടറി എം.പി റാഫി നിവേദനം നൽകി. ബൈജു അരിക്കാഞ്ചിറ, എ.പി ഷഫീഖ് എന്നിവർ സംബന്ധിച്ചു. ജില്ലാ കളക്ടർക്ക് നിവേദനം ഉടൻ കൈമാറുമെന്ന് തഹസിൽദാർ അറിയിച്ചു.
Comments are closed.