1470-490

ടെട്രാ മത്സ്യത്തെയറിയുമോ?

കേട്ടിട്ടുണ്ടോ ടെട്രാ മത്സ്യങ്ങളെ കുറിച്ച് ‘ പ്രകൃതിയുടെ അൽഭുതങ്ങളിലൊന്നാണി മത്സ്യം ‘പരിണാമ സിദ്ധാന്തത്തിൻ്റെ ജീവിച്ചിരിക്കുന്ന തെളിവ്.
മുറിഞ്ഞു പോയ നമ്മുടെ വാലിനെ ഓർമ്മപ്പെടുത്തും ഈ മത്സ്യത്തിൻ്റെ പ്രത്യേകെ. ഇത് മെക്സിക്കൻ നദികളിലെ വെളിച്ചമെത്താത്ത ഗുഹകളിൽ കാണുന്ന ടെട്രാ മൽസ്യമാണ്. ഇതിന് കണ്ണുകളില്ല എന്നതാണ് പ്രത്യേകത. രസകരമായ കാര്യമെന്താണെന്ന് വച്ചാൽ കണ്ണുകളുള്ള ടെട്രാ മൽസ്യങ്ങൾ നദിയുടെ മുകൾപ്പരപ്പിൽ നീന്തി നടക്കുന്നുണ്ട് എന്നതാണ്.
കണ്ണുകൾകൊണ്ട് ഉപകാരമില്ലാത്ത ഒരു സാഹചര്യത്തിൽ കണ്ണുവരുത്തുന്ന ഊർജനഷ്ടം തടഞ്ഞുള്ള പ്രകൃതി വരുത്തിയ പരിണാമം.
എന്നാൽ കണ്ണില്ലാത്ത ഇവ പാവങ്ങളാണെന്ന് കരുതണ്ട., കണ്ണുള്ള മൽസ്യങ്ങൾകൊപ്പം തന്നെ വേഗത്തിൽ ഇരപിടിക്കാൻ ഇവക്ക് കഴിയും കാരണം ഇവയുടെ മറ്റുള്ള ഇന്ദ്രിയങ്ങളെല്ലാം അത്രക്കും മികച്ചതാണ്.
ഈ മൽസ്യത്തിനെ വേണമെങ്കിൽ പരിണാമത്തിൻ്റെ ജീവിക്കുന്ന തെളിവായെടുക്കാം അല്ലെങ്കിൽ മണ്ണുകൊണ്ട് കണ്ണു പൊത്താം…..

Jins George (കടപ്പാട്)

Caveer

Comments are closed.