1470-490

ദിവസവേതന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി


തൃശൂർ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമുളള ഒരു മാസത്തെ ദിവസവേതന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരൻ. കോർപ്പറേഷൻ കൂർക്കഞ്ചേരി സോണൽ ഓഫീസിലെ ആരോഗ്യവിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കൂർക്കഞ്ചേരി പനമുക്ക് ഹെർബർട്ട് നഗറിൽ ഹമേഷ്ദാസ് ആണ് തന്റെ ഒരു മാസത്തെ വേതനമായ 15000 രൂപ പൂർണ്ണമായും ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. ജില്ലാ പഞ്ചായത്ത് ഹാളിൽ സംഭാവന തുക തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് കൈമാറി. കഴിഞ്ഞ 15 വർഷമായി കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരനാണ് ഹമേഷ്ദാസ്. ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് ഭക്ഷണം എത്തിച്ചു നൽകി ഹമേഷ്ദാസ് മുഴുവൻ സമയവും സാമൂഹിക രംഗത്തുണ്ട്. ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ പങ്കെടുത്തു.

Comments are closed.