1470-490

പരീക്ഷാർത്ഥികൾക്ക് പത്തുലക്ഷം മുഖാവരണങ്ങളുമായി എൻ എസ് എസ് …

വീട്ടിലിരുന്നു മാസ്കുകൾ നിർമ്മിച്ചു കൊണ്ടിരിക്കുന്ന വളണ്ടിയർ


സുരക്ഷക്കായി എൻ എസ് എസ് മാസ്ക് ചലഞ്ച്‌

ലോക് ഡൗൺ അവസാനിച്ചതിന് ശേഷം ആരംഭിക്കാനിക്കുന്ന എസ് എസ് എൽ സി , പ്ലസ്ടു പൊതു പരീക്ഷ എഴുതാൻ എത്തുന്ന കുട്ടികൾക്കും , അധ്യാപകർക്കും പത്തുലക്ഷം മാസ്കുകൾ നിർമിച്ചു നൽകാൻ ഹയർ സെക്കന്ററി എൻ എസ് എസ് വളണ്ടിയർമാർ .

കോഴിക്കോട് ജില്ലയിൽ മാസ്ക് ചലഞ്ചിന്റെ ഭാഗമായി ഒരു ലക്ഷം മാസ്കുകളാണ് വളണ്ടിയർമാർ നിർമിച്ചു കൊണ്ടിരിക്കുന്നത് . പരിസ്ഥിതി സൗഹൃദമായതും , പുനരുപയോഗത്തിനു സാധിക്കുന്നതുമായ കോട്ടൺ തുണികൊണ്ടാണ് കുട്ടികൾ മാസ്കുകൾ നിർമ്മിക്കുന്നത് .ഇതിനു വേണ്ട തുണി പ്രാദേശികമായി കുട്ടികളും പ്രോഗ്രാം ഓഫീസറും ചേർന്ന് സംഘടിപ്പിക്കുന്നു. ഒരു വളണ്ടിയർ സ്വന്തം വീട്ടിലിരുന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെ 10 മാസ്കുകളാണ് നിർമ്മിക്കുന്നത് . ഇങ്ങനെ ഒരു എൻ എസ് എസ് യൂണിറ്റിൽ നിന്നും 1000 മാസ്കുകൾ നിർമിക്കും . ജില്ലയിലെ 13500 വളണ്ടിയർമാർ പദ്ധതിയുടെ ഭാഗമാവും ..

രോഗബാധ ഏൽക്കാതെ കുട്ടികൾ പരീക്ഷ പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി സ്കൂൾ അധികാരികളും , പി.ടി എ യും , പൊതു സമുഹവും മികച്ച പിന്തുണയാണ് ഇതിനു നൽകുന്നതെന്ന് എൻ എസ് എസ് ജില്ല കോ ഓർഡിനേറ്റർ എസ്. ശ്രീചിത്ത് പറഞ്ഞു.

Comments are closed.