1470-490

നോർക്ക റൂട്ട്സ് രജിസ്ട്രേഷൻ പോർട്ടലിൽ മടവൂർ പഞ്ചായത്തിനെ ഉൾപ്പെടുത്തണം

മടവൂർ പഞ്ചായത്തിനെ നോർക്ക ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കാരാട്ട് റസാഖ് (എം എൽ എ ) അയച്ച കത്ത്


നോർക്ക റൂട്ട്സ് രജിസ്ട്രേഷൻ പോർട്ടലിൽ മടവൂർ പഞ്ചായത്തിനെ ഉൾപ്പെടുത്തണം: കാരാട്ട് റസാഖ് (എം എൽ എ )

നരിക്കുനി: പ്രവാസികളുടെ മടങ്ങിവരവ്..
മടവൂർ പഞ്ചായത്തിലെ പ്രവാസികൾ ആശങ്കയിലാണ് ,
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങി വരുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ( 26/04/2020)ഇന്നലെ നോർക്ക റൂട്ട്സ് നൽകിയ ലിങ്കിൽ കൊടുവള്ളി നിയോജക മണ്ഡലത്തിലെ മടവൂർ പഞ്ചായത്ത് വെബ്സൈറ്റിലെ രജിസ്ട്രേഷൻ പോർട്ടലിൽ ലഭ്യമല്ല. ഇത് പ്രവാസികളെ ഏറെ ആശങ്കയിലാക്കിയിരുന്നു.ഇതറിഞ്ഞ ഉടനെ വിഷയത്തിൻ്റെ ഗൗരവം അറിയിച്ച് കൊണ്ട് മുഖ്യമന്ത്രിക്ക് കാരാട്ട് റസാഖ് (എം എൽ എ ) കത്തയക്കുകയും, നോർക്കയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട് , മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മടവൂർ പഞ്ചായത്തിനെ നോർക്കയുടെ രജിസ്ട്രേഷൻ പോർട്ടർ ലിസ്റ്റിൽ ഉൾപെടുത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നും ,
പ്രവാസികളുടെ വിഷയത്തിൽ കരുതലോടെ കേരളം ഇടപെടണമെന്നും
കാരാട്ട് റസാഖ്.എം.എൽ.എ ആവശ്യപ്പെട്ടു ,

Comments are closed.