കേരളത്തിൽ ലോക്ക് ഡൗൺ പെട്ടെന്ന് പിൻവലിക്കില്ല

കേരളത്തിൽ ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കല്ല’ ഇളവുകളോടെ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതാണ് ഉചിതമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു.
തീവ്ര മേഖലകളിലൊഴികെ മറ്റെല്ലായിടത്തും ഇളവുകളാകാം.
ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച അഭിപ്രായം അറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കവേയാണ് കേരളത്തിൻ്റെ നിലപാട് അറിയിച്ചത്. ഫോണിൽ വിളിച്ചാണ് അദ്ദേഹം സംസ്ഥാനത്തിന്റെ അഭിപ്രായങ്ങൾ ആരാഞ്ഞത്. ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
Comments are closed.