1470-490

സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപക സംഘടനകൾ നാടിന് അപമാനം – കേരള വിദ്യാർത്ഥി ജനത

തിരുവനന്തപുരം : രാജ്യത്തുടനീളം കോവിഡ് 19 പോലൊരു മഹാമാരിയെ പ്രതിരോധിക്കുന്നതിനിടയിൽ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി സർക്കാർ ഉത്തരവ് കത്തിച്ച കോൺഗ്രസ്‌ അനുകൂല അധ്യാപക സംഘടനയുടെ നടപടി അത്യന്തം അപലപീയം ആണ്, ചെറിയ കുട്ടികൾ പോലും തങ്ങളുടെ നാണയ ശേഖരങ്ങളും, വിഷു കൈ നീട്ടവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയുന്ന ഇ കാലഘട്ടത്തിൽ ഏത്‌ പ്രതിസന്ധി ഘട്ടത്തിലും തങ്ങൾക്ക് ശമ്പളം കിട്ടുമെന്നുറപ്പുള്ള ഇത്തരം അധ്യാപകർ നാട്ടിലെ പാവപെട്ട ജനങ്ങളുടെ കാര്യത്തിൽ തെല്ല് പരിഗണന പോലും കാണിക്കാത്തത് അത്യന്തം പ്രതിഷേധാർഹമാണ്. അധ്യാപക ജോലിയുടെ മഹത്വവും സഹജീവി സ്നേഹവും ഉയർത്തി പിടിക്കുവാൻ എല്ലാ അധ്യാപകരും തയ്യാറാകണമെന്ന് വീഡിയോ കോൺഫെറെൻസ് ഉദ്ഘാടനം ചെയ്തു കൊണ്ട്
കേരള വിദ്യാർത്ഥി ജനത സംസ്ഥാന പ്രസിഡന്റ്‌ വി. എസ്. സുധീഷ് അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ ഋത്വിക്ക് രാജീവ്‌ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഡി എസ് അബ്‌ദുള്ള, വൈസ് പ്രസിഡന്റ്‌ കണ്ണൻ എം ഐ
ഇർഷാദ്, ഷംനാസ് എൻ എസ് എന്നിവർ പങ്കെടുത്തു

Comments are closed.